ആദരിച്ചു
പാലക്കാട്: പദ്മശ്രീ പുരസ്‌ക്കാരം നേടിയ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥൻ, ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായ ഹരിഷ് വൈദ്യനാഥൻ ശങ്കർ എന്നിവരെ നൂറണി ഗ്രാമ സമുദായവും കേരള ബ്രാഹ്മണ സഭയും ബ്രാഹ്മിൻ എഡ്യൂക്കേഷണൽ സൊസൈറ്റിയും ചേർന്ന് ആദരിച്ചു. കല്ലേക്കാട് ഭാരതി തിർത്ഥ വിദ്യാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷവും നെന്മാറ ലക്ഷ്മി നിലയം സംസ്‌കൃത അപ്പർ പ്രൈമറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനവും നടത്തി. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്.ഗണേഷ്, ജില്ലാ പ്രസിഡന്റ് എൻ.എ.ഗണേശൻ, മുൻ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ, ജില്ലാ സെക്രട്ടറി എം.എൻ.കുമാർ, ഗ്രാമ സമുദായം പ്രസിഡന്റ് എൻ.വി.ശിവരാമകൃഷ്ണൻ, ബ്രാഹ്മിൻ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ.വി.വാസദേവൻ, സെക്രട്ടറി എൻ.എൻ.കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ. വൈദ്യനാഥൻ എന്നിവർ സംസാരിച്ചു. ബി.ഇ.എസ്, ബി.ടി.വി സ്‌കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.