അടിയന്തര യോഗം
Thursday 01 May 2025 1:14 AM IST
പാലക്കാട്: ശ്രീനാരായണ സഹോദര ധർമവേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ.ശിവദാസൻ പെരുവെമ്പ്, ട്രഷറർ മന്നത്തുകാവ് പ്രവീൺ എന്നിവർ സംസാരിച്ചു. എടത്തനാട്ടുകര രാമകൃഷ്ണൻ, അഡ്വ. എസ്.രാധാകൃഷ്ണൻ, ശശിധരൻ കുത്തനൂർ, സി.എ.ഉദയകുമാർ കോട്ടായി, ടി.ബി.നാരായണൻ യാക്കര, സെൽവകുമാർ, നവീൻ, എ.യഥുൻ, പി.എസ്.സനൂപ്, ടി.കെ.നിവേദ് എന്നിവർ പങ്കെടുത്തു. പിന്നോക്ക സമുദായങ്ങളുടെ അവകാശം നേടിയെടുക്കാനും ഭരണതല പ്രതിനിധ്യം നേടിയെടുക്കാനും വേണ്ടി വിവിധ സമര പരിപാടികൾ ആസൂത്രണം ചെയ്തു. കാർഷിക മേഖലയ്ക്കും കുടിവെള്ളത്തിനും സമൂഹത്തിനും കടുത്ത വെല്ലുവിളിയായി ബ്രുവറി കമ്പനി എലപ്പുള്ളിയിൽ ആരംഭിക്കാൻ അനുവദിക്കില്ലെന്നും അതിനു പുതിയ സമര പരിപാടികളുമായി മന്നോട്ടു പോവാനും കമ്മിറ്റി തീരുമാനിച്ചു.