പൂർവവിദ്യാർത്ഥി സംഗമം

Tuesday 01 April 2025 12:05 AM IST

കോഴഞ്ചേരി:കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 1984- 87 ബാച്ച് ഗണിതശാസ്ത്ര ബിരുദ ബാച്ച് വിദ്യാർത്ഥികളുടെ സംഗമം പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ.പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വറുഗീസ് മാത്യു , അലക്സാണ്ടർ കെ. ശമുവേൽ , ജേക്കബ് പി. കോശി പി.എം.തോമസ്,അലക്സാണ്ടർ കെ. സാമുവേൽ,ജേക്കബ് പി.കോശി,പ്രസാദ് ചെറിയാൻ,സൂസൻ തോമസ് ആൻ സൂസ തോമസ്, തോമസ് മാത്യു,എൻ.വി.മഹേഷ് കുമാർ, അനിരാജ് ഐക്കര,ലിജിൻ പി.മാത്യു,ജേക്കബ് ബേബി,മെഹബൂബ് അഹമ്മദ്,പ്രിയ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.