ധനസഹായം നൽകി
Tuesday 01 April 2025 12:07 AM IST
പത്തനംതിട്ട : സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ കളക്ടറേറ്റിൽ നിർവഹിച്ചു. തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളെ സംരക്ഷിക്കുന്ന ബി പി എൽ കുടുംബത്തിൽപെട്ട മാതാവിന്, രക്ഷകർത്താവിന് സ്വയംതൊഴിൽ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. എട്ട് വനിതകൾക്ക് പദ്ധതി ധനസഹായം അനുവദിച്ചു. വിജയാമൃതം പദ്ധതിയുടെ ഭാഗമായി ഡിഗ്രി കോഴ്സുകൾക്ക് ഉന്നതവിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.