വിഷുക്കണി ദർശനവും പൊങ്കാലയും

Tuesday 01 April 2025 12:12 AM IST

കോന്നി: ആലുവാംകൂടി മഹാദേവർ ക്ഷേത്രത്തിലെ വിഷുക്കണിയും പൊങ്കാല ഉത്സവവും 14ന് നടക്കും. മേൽശാന്തിമാരായ ശാന്തി മഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാജഗോപാലൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. പുലർച്ചെ 5ന് വിഷുക്കണി ദർശനം, 6ന് ഗണപതിഹോമം, 6.30ന് ജലധാര, 8ന് അന്നദാനം, 8.15ന് ഭാഗവത പാരായണം, 8.30 ന് പൊങ്കാല, 8.45ന് വിശേഷങ്ങൾ പൂജ, 10ന് പൊങ്കാല നിവേദ്യം, 6:30 ന് ദീപക്കാഴ്ച.