നെടുംകുതിര വരവായി തെങ്ങമത്തിന് ഉത്സവം
Tuesday 01 April 2025 12:24 AM IST
തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കെട്ടുകാഴ്ചയിൽ ലോകത്തിലെ വലിയ കെട്ടുകുതിരയെന്ന് തോട്ടുവ നെഹ്‌റു കലാ സാംസ്‌കാരിക വേദി അമ്പലത്തുംഭാഗം അവകാശപ്പെടുന്ന നെടും കുതിരയെത്തും. നാൽപത് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. രണ്ടു വർഷം കൊണ്ടാണ് പണികൾ പൂർത്തീകരിച്ചത്. ക്ഷേത്ര മൈതാനത്തിന് സമീപം ശിൽപി മുണ്ടോലി സുരേഷിന്റെ മുഖ്യകാർമികത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു. കെട്ടുകാഴ്ച മനോഹരമാക്കി നന്ദികേശന്മാരും കുതിരയും തേരും കെട്ടൂവള്ളവും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും മറ്റു ക്ഷേത്രകലകളും അണിനിരക്കും.