രാപ്പകൽ സമരം നാലി​ന്

Tuesday 01 April 2025 12:26 AM IST

പത്തനംതിട്ട : സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിൻതുണ പ്രഖ്യാപിച്ച് നാലി​ന് എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും രാപ്പകൽ സമരം സംഘടിപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ യോഗം ഉദ്ഘാടനം ചെയ്തു. ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോൺസൺ വിളവിനാൽ, ജോൺ കെ മാത്യൂസ്, ദീപു ഉമ്മൻ, ജോൺസ് യോഹന്നാൻ, ജോർജജ് കുന്നപ്പുഴ, ശ്യാം കുരുവിള, ബാബു വർഗ്ഗീസ്, സാജൻ കുഴുവേലി , പി ആർ മോഹനൻ പിള്ള, ടൈറ്റസ് , ലിജോ ബേബി , പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, സാം മാത്യു എന്നിവർ സംസാരിച്ചു.