അവധിക്കാല യാത്രയ്ക്ക് ആനവണ്ടി റെഡി

Tuesday 01 April 2025 12:30 AM IST
കെ.എസ്.ആർ.ടി.സി.

കോഴിക്കോട് : മദ്ധ്യവേനലവധി തുടങ്ങിയതോടെ ഇന്നു മുതൽ കേരളത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് ടൂർ പാക്കേജുകളൊരുക്കി കെ.എസ്.ആർ.ടി.സി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സൂപ്പർ ഡീലക്സ് , ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് വീൽ

എന്നീ മൂന്ന് വിഭാഗങ്ങളിലായി, 13 പാക്കേജുകളിൽ 28 ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

സൂപ്പർ ഡീലക്സിലെ ഒരു ദിവസത്തെ നിലമ്പൂർ യാത്രയ്ക്കാണ് ഏറ്റവും കുറഞ്ഞ ചാർജ്, 540. രണ്ടു ദിവസത്തെ വാഗമൺ- കുമരകം

യാത്രയ്ക്കാണ് ഉയർന്ന ചാർജ്, 4590 രൂപ. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലുള്ള

നെഫർറ്റിറ്റി ക്രൂയിസ് എന്ന ആഡംബര കപ്പലിലെ യാത്രയും ടൂർ ചാർട്ടിലുണ്ട്. അതിരപ്പള്ളി, മൂന്നാർ, നെല്ലിയാമ്പതി,

ഗവി, സെെലന്റ് വാലി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര. യാത്ര ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്.

ബന്ധപ്പെടാം. മെയ് മാസത്തിലും ടൂർ പാക്കേജുകൾ നടപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർ സെൽ കോർഡിനറ്രർ അറിയിച്ചു.

യാത്ര ഇങ്ങനെ

ഒന്ന്, 15 - ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് - ഒരു ദിവസം - 1500 രൂപ

രണ്ട്, അഞ്ച്, 12,19,26 - അതിരപ്പള്ളി - മൂന്നാർ- രണ്ട് ദിവസം - 1830 രൂപ

രണ്ട്, ആറ്, 27 - നിലമ്പൂർ - ഒരു ദിവസം - 540 രൂപ

മൂന്ന്- വാഗമൺ, കുമരകം - രണ്ട് ദിവസം - 4590 രൂപ

ആറ്, 13, 20,27 - നെല്ലിയാമ്പതി - ഒരു ദിവസം - 1000 രൂപ

എട്ട്, 17,29 - ഗവി, അടവി, പരുന്തൻ പാറ- രണ്ട് ദിവസം - 3600 രൂപ

10, 24 - മലക്കപ്പാറ - ഒരു ദിവസം - 1050 രൂപ

13, 27 -കണ്ണൂർ ( കണ്ണൂർ ഫോർട്ട്, പയ്യാമ്പലം ബീച്ച്, അറയ്ക്കൽ മ്യൂസിയം )- ഒരു ദിവസം - 730 രൂപ

17 - വാഗമൺ , മാംഗോ മെഡോസ് - രണ്ട് ദിവസം - 4500 രൂപ

20 - വയനാട് ( എൻ ഊര്, കാരാപ്പുഴ ഡാം, പൂക്കോട് തടാകം, ഹണി മ്യൂസിയം ) - 720 രൂപ

25 - സെെലന്റ് വാലി - ഒരു ദിവസം - 1750 രൂപ

26 - നെഫർറ്റിറ്റി ക്രൂയിസ് ആഡംബരക്കപ്പൽ യാത്ര - ഒരു ദിവസം - 4130 രൂപ

29 - ആലപ്പുഴ , ഹൗസ് ബോട്ട് യാത്ര - ഒരു ദിവസം - 2050 രൂപ

വിവരങ്ങൾക്കും, ടിക്കറ്റുകൾ ബുക്കിംഗിനും

9946068832, 9544477954