വേനൽക്കാല കേശസംരക്ഷണവുമായി പാരച്യൂട്ട്

Tuesday 01 April 2025 12:58 AM IST

കൊച്ചി: വേനൽക്കാലത്ത് ഉണ്ടാകുന്ന മുടികൊഴിച്ചിൽ, ചൂട്, താരൻ പോലുള്ള പ്രശ്‌നങ്ങൾക്ക് ആയുർവേദവിധി പ്രകാരം തയ്യാറാക്കിയ എണ്ണയുമായി പാരച്യൂട്ട്. മുടി കൊഴിച്ചിൽ തടയുന്നതിനും ആരോഗ്യകരമായ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയ എണ്ണയാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് കോക്കനട്ട് ഹെയർ ഓയിലെന്ന് കമ്പനി പറയുന്നു. തേങ്ങയിൽ നിന്ന് നിർമ്മിക്കുന്ന ഈ ഹെയർ ഓയിൽ 25 ആയുർവേദ ഔഷധങ്ങൾ അടങ്ങിയതാണെന്നും 30 ദിവസത്തിനുള്ളിൽ മുടി കൊഴിച്ചിൽ കുറയ്ക്കുകയും 90 ദിവസത്തിനുള്ളിൽ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പടുന്നു.

വേനൽക്കാലത്ത് കടുത്ത ചൂട്, അമിതമായ വിയർപ്പ്, സൂര്യപ്രകാശം എന്നിവ മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഫലപ്രദമായ പരിഹാരം ആയുർവേദ കേശ എണ്ണയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതായി മാരിക്കോയിലെ ചീഫ് ആർ ആൻഡ് ഡി ഓഫീസർ ഡോ. ശിൽപ വോറ പറഞ്ഞു.