ബാങ്ക് ഒഫ് ബറോഡയ്ക്ക്  18 പുതിയ ശാഖകൾ

Tuesday 01 April 2025 1:03 AM IST

കൊച്ചി; ബാങ്ക് ഒഫ് ബറോഡ കേരളത്തിലെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 18 പുതിയ ശാഖകൾ തുറന്നു. ഈ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് 242 ശാഖകളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്. കൊരട്ടി, പത്തനാപുരം, കുഴൽമന്ദം, തേവയ്ക്കൽ, മാനന്തവാടി, ആലത്തൂർ, ഇരിട്ടി, തിരുവില്വാമല, അമ്പലപ്പുഴ, അരൂർ, മാന്നാർ, ചാരുംമൂട്, വളാഞ്ചേരി, കുറ്റിപ്പുറം, പാമ്പാടി, മണർക്കാട്, ചെറുതോണി, വാടാനപ്പളി എന്നീ ശാഖകളാണ് ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്ക് ഒഫ് ബറോഡ പുതിയതായി ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്; 1800 5700/ 1800 5000 (ടോൾ ഫ്രീ).