ആവശ്യാനുസരണം മാറ്റം വരുത്താവുന്ന ഇൻഷ്വറൻസ് പദ്ധതികളുമായി എസ്.ബി.ഐ ജനറൽ
കൊച്ചി: കുറഞ്ഞനിരക്കിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികൾ അവതരിപ്പിച്ച് എസ്.ബി.ഐ ജനറൽ അവതരിപ്പിക്കുന്നത്. വിപുലമായ പരിരക്ഷ, ആശുപത്രിയിലെ ചികിത്സ, ഒപിഡി, പ്രസവ ആനുകൂല്യം, മാരക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇവയിലൂടെ പരിരക്ഷ ലഭിക്കും.
ആശുപത്രിയിൽ കിടത്താതെയുള്ള ഒ.പി.ഡി കൺസൾട്ടേഷനുകൾ, ടെലിമെഡിസിനുകൾ, പ്രതിരോധ പരിശോധനകൾ, ക്ഷേമ പരിപാടികൾ തുടങ്ങിയവയെല്ലാം ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷൻ തെറാപി, സമഗ്ര പരിചരണം തുടങ്ങിയവയെല്ലാം പോളിസികളിൽ ഉൾപ്പെടുന്നുണ്ട്.
പ്രമേഹവും സമ്മർദ്ദവും ഹൃദയ രോഗങ്ങളും കാൻസറും പോലുള്ളവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാമ്പത്തിക പരിരക്ഷ എന്നത് ഏറെ നിർണായകവുമാണ്. പ്രത്യേക രോഗങ്ങൾക്കായുള്ള പോളിസികൾ, മാരക രോഗങ്ങൾക്കായുള്ള റൈഡറുകൾ തുടങ്ങിയവ ദീർഘകാല സുരക്ഷ ഉറപ്പു നൽകുമ്പോൾ പ്രതിരോധ ആരോഗ്യ പരിചരണങ്ങൾ നേരത്തെ തന്നെ രോഗങ്ങൾ കണ്ടെത്താനും മെഡിക്കൽ ചെലവുകൾ കുറക്കാനും സഹായിക്കും.
ആദായ നികുതി നിയമത്തിന്റെ 80ഡി വകുപ്പു പ്രകാരമുള്ള മികച്ച ആനുകൂല്യങ്ങളും ആരോഗ്യ ഇൻഷുറൻസിൽ ലഭ്യമാണ്. 60 വയസിനു താഴെയുള്ള വ്യക്തികൾക്ക് പ്രതിവർഷം 25,000 രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ കിഴിവു നേടാനാവും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയും കിഴിവ് നേടാം.