കരമനയിൽ പുത്തൻ പോപ്പീസ് ബേബി കെയർ

Tuesday 01 April 2025 2:08 AM IST

കൊച്ചി: തിരുവനന്തപുരം കരമനയിൽ പുതിയ സ്റ്റോർ തുറന്ന് പോപ്പീസ് ബേബി കെയർ. മാതാപിതാക്കൾക്കും പരിചാരകർക്കും മൃദുവും സുരക്ഷിതവും മികച്ചതുമായ ശിശു സംരക്ഷണ അവശ്യവസ്തുക്കൾ നൽകുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുടെയും അവശ്യ ഉത്പന്നങ്ങളുടെയും സമഗ്രമായ ശ്രേണിയും പോപ്പീസ് ഷോറൂമുകളിൽ ലഭ്യമാണെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഷാജു തോമസ് പറഞ്ഞു. 2026 സാമ്പത്തിക വർഷത്തോടെ 42 സ്റ്റോറുകൾ കൂടി തുറക്കാനുള്ള പദ്ധതികളോടെ, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജ്യവ്യാപകമായി മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിലെ പ്രധാന വിപണികളെ ലക്ഷ്യമിട്ട് കമ്പനി മൊത്തം 118 സ്ഥലങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.