ഈ​ദ് ഗാ​ഹ്

Tuesday 01 April 2025 12:16 AM IST

പത്തനംതി​ട്ട : കേ​ര​ള ന​ദ് വ​ത്തുൽ മു​ജാ​ഹി​ദീൻ ജി​ല്ലാ ക​മ്മി​റ്റി​യുടെയും പ​ത്ത​നം​തി​ട്ട സ​ല​ഫി മ​സ്​ജി​ദി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തിൽ പ​ത്ത​നം​തി​ട്ട ടൗൺ സ്​ക്വ​യ​റിൽ ഈ​ദ് ഗാ​ഹ് ന​ട​ന്നു. ന​മ​സ്​കാ​ര​ത്തി​നും ഉൽ​ബോ​ധ​ന പ്ര​സം​ഗ​ത്തി​നും അ​ബ്ദുൽ റ​ഷീ​ദ് മൗ​ല​വി നേ​തൃ​ത്വം നൽ​കി. നാ​ടി​ന്റെ സ്വാ​ത​ന്ത്യ​വും ഭ​ര​ണ​ഘ​ട​നാമൂ​ല്യ​ങ്ങ​ളും ഉ​യർ​ത്തി​പ്പി​ടി​ച്ച്, മാ​ന​വ​രാ​ശി​യു​ടെ ഉ​ന്ന​തി​ക്കാ​യി​ പ്ര​വർ​ത്തി​ക്ക​ണ​മെ​ന്നും ഖുർ​ ആൻ അ​നു​ശാ​സി​ക്കും വി​ധം ഉ​ത്ത​മ സ​മു​ദാ​യ​മാ​യി​ വി​ശ്വാ​സി​കൾ മ​റേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ​ന്നും വർ​ഗീ​യ​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രെ ഒ​രോ പൗ​ര​നും ഉ​ണർ​ന്ന് പ്ര​വർ​ത്തി​ക്കേ​ണ്ട​താ​ണെന്നും അ​ബ്ദുൽ റ​ഷീ​ദ് മൗ​ല​വി പ​റ​ഞ്ഞു. പങ്കെടുത്തവർ ല​ഹ​രി​ വി​രുദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.