മെഡിക്കൽ ഓഫീസർ നിയമനം
Tuesday 01 April 2025 12:17 AM IST
പത്തനംതിട്ട : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ്. ഐ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. ഏപ്രിൽ നാലിന് കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. എം ബി ബി എസ് ബിരുദവും ടി സി എം സി സ്ഥിരം രജിസ്‌ട്രേഷനുമുള്ളവർ പകർപ്പുകളും തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം. വിലാസം : റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ദക്ഷിണ മേഖല),പോളയത്തോട്, കൊല്ലം. ഫോൺ : 04742742341.