സ്പോർട്സ് കൗൺസിൽ സമ്മർക്യാമ്പ് മൂന്നു മുതൽ
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ 11 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന വേനൽക്കാല ക്യാമ്പ് മൂന്നിന് വൈകിട്ട് നാലിന് മാനാഞ്ചിറ സ്ക്വയറിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ച് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് . ഏപ്രിൽ മൂന്നിന് ആരംഭിച്ച് മേയ് 23 ന് അവസാനിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുക. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട് ഈ സ്റ്റിഹിൽ കോഴിക്കോട്, സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കൊയിലാണ്ടി, ഇ കെ നായനാർ സ്റ്റേഡിയം നല്ലൂർ ഫറോക്ക്, മുക്കം മുനിസിപ്പിൽ സ്റ്റേഡിയം മണാശ്ശേരി, മാവൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറുപ്പ, സി.കെ.ജി.മെമ്മോറിയൽ കോളേജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പിൽബസാർ, ഇ.എം. എസ് സ്റ്റേഡിയം ചെറുവണ്ണൂർ കണ്ണാട്ടിക്കുളം, കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയിൽ, കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്. ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്, ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവ. യു.പി സ്ക്കൂൾ മുക്കം തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ്.