ക്ഷേത്ര ഭൂമികളെ സർക്കാർ പുറമ്പോക്ക് ഭൂമികളാക്കുന്നു: ക്ഷേത്ര സംരക്ഷണ സമിതി

Tuesday 01 April 2025 12:56 AM IST

മലപ്പുറം: ഭൂമിയുടെ റീ സർവേയുടെ ഭാഗമായി ക്ഷേത്രഭൂമികൾ പുറമ്പോക്ക് ഭൂമികളായി രേഖപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഏറനാട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. മഞ്ചേരി ചിന്മയാമിഷൻ മഠാധിപതി ജിതാത്മാനന്ദ സ്വാമികൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ഐക്കരപ്പടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ. പി. ശിവരാമൻ, താലൂക്ക് സെക്രട്ടറി കെ. മുരളി എന്നിവർ സംസാരിച്ചു ഭാരവാഹികൾ; ചന്ദ്രൻ കോട്ടുപറ്റ (പ്രസിസന്റ്), മുരളി നറുകര (സെക്രട്ടറി) ,ഉണ്ണിക്കൃഷ്ണൻ പി. ഏളയൂർ (ട്രഷറർ). മാതൃസമിതി ഭാരവാഹികൾ: വിനിത പി കോട്ടുപറ്റ (പ്രസിഡന്റ്), ശ്രീദേവി മണ്ണഴി (സെക്രട്ടറി), ഒ. ജയലക്ഷ്മി (ഖജാൻജി).