ശുചിത്വ പ്രഖ്യാപനം സംഘടിപ്പിച്ചു

Tuesday 01 April 2025 12:59 AM IST

തിരൂർ : മംഗലം പഞ്ചായത്ത് വാർഡ് 2 പുല്ലൂണി നോർത്ത് സമ്പൂർണ്ണ ശുചിത്വ വാർഡായി അന്നശ്ശേരിയിൽ വച്ചു നടന്ന ചടങ്ങിൽ മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി പ്രഖ്യാപിച്ചു. ശുചിത്വ കാമ്പയിനിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം നടത്തിയവരെ ആദരിച്ചു . വാർഡ് മെമ്പർ സലിം പാഷ സംസാരിച്ചു. കാമ്പയിനിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.ഹരിത കർമ്മ സേനാംഗം ദീപ കുന്നത്തിനെ ആദരിച്ചു.യോഗത്തിൽ മംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. റാഫി അദ്ധ്യക്ഷ വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പീതാംബരൻ പട്ടത്തൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. മുഹമ്മദ് ബഷീർ, ടി. എൻ. ഷാജി, വി.വി. വിശ്വനാഥൻ, അധ്യാപക അവാർഡ് ജേതാവ് മണികണ്ഠൻ , അസിസ്റ്റന്റ് സെക്രട്ടറി എസ്. അനീഷ് എന്നിവർ സംസാരിച്ചു.