സബ്സിഡി കാലിത്തീറ്റ വിതരണം
Tuesday 01 April 2025 12:06 AM IST
തൊടിയൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് നൽകുന്ന കാലിത്തീറ്റയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പുലിയൂർ വഞ്ചി വടക്ക് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. സഹായ ഉപകരണങ്ങൾ 50 ശതമാനം സബ്സിഡിയോടുകൂടി ക്ഷീരകർഷകർക്ക് നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.സി ഒ.കണ്ണൻ, തൊടിയൂർ വിജയകുമാർ, സംഘം ഭരണസമിതി അംഗങ്ങളായ രാജുക്കുട്ടൻ പിള്ള, സുധി, സമദ്, ഷംന ആസാദ് , ചന്ദ്രലേഖ, ഡയറി ഫാം ഇൻസ്പെക്ടർ ഹാഷിറ, സംഘം സെക്രട്ടറി ബി. രാധാമണിയമ്മ എന്നിവർ സംസാരിച്ചു.