യാത്രഅയപ്പും ബിരുദ ദാന ചടങ്ങും
Tuesday 01 April 2025 12:41 AM IST
കൊല്ലം: വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലെ പതിനേഴാമത് ബി.എസ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ യാത്ര അയപ്പും ബിരുദ ദാന ചടങ്ങും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി. ജയദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.വിജയൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സംസാരിച്ചു. പ്രൊഫ. എം. ജ്യോതി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അനുശ്രീ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ ഡെയ് ദലി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. പഠന രംഗത്തും കലാ രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ അവാർഡുകൾ സമ്മാനിച്ചു.