സ്കൂൾ വാർഷികവും യാത്രഅയപ്പ് ചടങ്ങും

Tuesday 01 April 2025 12:56 AM IST
തൃക്കണ്ണമംഗൽ ജി.എൽ.പി.ജി സ്കൂളിന്റെ 102ാം വാർഷികവും യാത്രയയപ്പു ചടങ്ങും നഗരസഭ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ജി.എൽ.പി ജി സ്കൂളിന്റെ 102ാം വാർഷികവും പ്രഥമാദ്ധ്യാപികയുടെ യാത്രഅയപ്പു ചടങ്ങും മുൻസിപ്പൽ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ കൗൺസിലർ തോമസ് മാത്യു അദ്ധ്യക്ഷനായി. യുവ കഥാകൃത്ത് അനൂപ് അന്നൂർ മുഖ്യ അതിഥി ആയിരുന്നു. ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് കൗൺസിലർ എസ്.ആർ.രമേശും കലാമേളയിലെ വിജയികൾക്ക് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഡയറക്ടർ അനിൽ അമ്പലക്കരയും സമ്മാന വിതരണം നടത്തി. കുട്ടികളുടെ മാസികയുടെ പ്രകാശനം നീലേശ്വരം സദാശിവൻ നിർവഹിച്ചു. സർവീസിൽ നിന്ന്

വിരമിക്കുന്ന പ്രഥമാദ്ധ്യാപിക കെ. മിനിയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഉപഹാരം നൽകി ആദരിച്ചു. കൗൺസില‌ർ വനജ രാജീവ്, സ്വപ്ന കുഴിതടത്തിൽ. സി.ശശിധരൻപിള്ള, എം.പ്രിയ, വി. ബൈജു, ഐ. രാമകൃഷ്ണപിള്ള , കമലഭായി, സജി ചേരൂർ, തുടങ്ങിയവർ സംസാരിച്ചു.