കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

Tuesday 01 April 2025 12:56 AM IST

കൊല്ലം: കോവൂർ കുഞ്ഞുമോൻ എ.എൽ.എ യുടെ നിർദേശപ്രകാരം പത്തനംതിട്ട - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. അടൂർ ഡിപ്പോയിൽ നിന്നുള്ള ബസാണ് അനുവദിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കോവൂർ എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി ബസിനും ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ രാജേഷ്, കണ്ടക്ടർ രഞ്ജിത്ത്, ഡ്രൈവർ നൗഷാദ് എന്നിവർക്കും സ്വീകരണം നൽകി. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് മെമ്പർ ബി.സേതുലക്ഷ്മി, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള, ജയമോഹൻ, മുഹമ്മദ് ഷാ, വേണു മാവിനേഴം, മണിലാൽ വിവിധ സംഘടന നേതാക്കൾ ,പ്രദേശവാസികൾ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.