നഗരസഭയിൽ ശുചിത്വ സന്ദേശയാത്ര
Tuesday 01 April 2025 12:57 AM IST
കരുനാഗപ്പള്ളി : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷഹ്നാ നസീം അദ്ധ്യക്ഷയായി. ഡിവിഷൻ കൗൺസിലർ സീമാ സഹജൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന ശുചിത്വ സന്ദേശം നൽകി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ശോഭന, മഹേഷ് ജയരാജ്, എസ്.ഇന്ദുലേഖ, കൗൺസിലർ സുനിമോൾ, ക്ലീൻ സിറ്റി മാനേജർ ഫൈസൽ, ഗ്രന്ഥശാല സെക്രട്ടറി എൻ. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വ സന്ദേശവുമായി 11 ഡിവിഷനുകളിൽ യാത്ര പൂർത്തിയാക്കി. വരും ദിവസങ്ങളിൽ മറ്റ് ഡിവിഷനുകളിൽ സന്ദർശനം നടത്തിയ ശേഷം 30ന് സമാപിക്കും. തുടർന്ന് നഗരസഭാതല ശുചിത്വ പ്രഖ്യാപനവും നടക്കും.