സ്പിന്നിംഗ് മില്ലിനെ തകർക്കാൻ നീക്കം

Tuesday 01 April 2025 1:00 AM IST

ചാത്തന്നൂർ: കാരംകോട് സഹകരണ സ്പിന്നിംഗ് മിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാനുള്ള മാനേജിംഗ് ഡയറക്ടറുടെ ഗൂഢനീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലം എന്ന പേരിൽ വാടകയ്ക്ക് കൊടുക്കാനുള്ള നീക്കം വൻ അഴിമതിയാണ്. 57 കോടി രൂപ നവീകരണ ഫണ്ട് ഉണ്ടായിട്ടും രണ്ടാംഘട്ട നവീകരണം നടത്താതെ സ്വകാര്യ കമ്പനികൾക്കായി മില്ല് വിട്ടുനൽകുകയും അതിലൂടെ വൻ അഴിമതിക്ക് കൂട്ടു നിൽക്കുകയുമാണ് മാനേജിംഗ് ഡയറക്ടർ. 2018 മുതലുള്ള പി.എഫ് അടയ്ക്കാതെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ യു,ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.