മൊഞ്ചോടെ മാഞ്ചസ്റ്റർ സിറ്റി
ബേൺമൗത്ത്: എഫ്.എ കപ്പ് ക്വാർട്ടറിൽ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന് ബേൺമൗത്തിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ എത്തി. തുടർച്ചയായ ഏഴാം തവണയാണ് സിറ്റി എഫ്.എ കപ്പിന്റെ സെമിയിൽ എത്തുന്നത്. ആകെ കണക്കിൽ എഫ്.എ കപ്പിൽ സിറ്റിയുടെ 20-ാം സെമി ഫൈനൽ പ്രവേശനമാണിത്.
ബേൺമൗത്തിന്റെ മൈതാനത്ത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സിറ്റി ജയിച്ചു കയറിയത്. 21-ാംമിനിട്ടിൽ ഇവാനിൽസൺ ബേൺമൗത്തിന് ലീഡ് നൽകി. 49-ാം മിനിട്ടിൽ സൂപ്പർ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചു. 63-ാം മിനിട്ടിൽ ഈജിപ്‌ഷ്യൻ താരം ഒമർ മർമൗഷ് സിറ്റിയുടെ വിജയമുറപ്പിച്ച ഗോൾ നേടി. സെമിയിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റാണ് സിറ്റിയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ പ്രെറ്റ്‌സണെ 3-0ത്തിന് കീഴടക്കി ആസ്റ്റൺ വില്ലയും സെമിയിൽ എത്തി. ക്രിസ്‌റ്റൽ പാലസാണ് സെമിയിൽ ആസ്റ്റൺ വില്ലയുടെ എതിരാളികൾ.
സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം: സ്പോർട്സ് വില്ലേജ് ക്രിക്കറ്റ് അക്കാഡമിയുടെ നേതൃത്വത്തിൽ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാംപ് നാളെ ആരംഭിക്കും. സമയം രാവിലെ ഏഴു മുതൽ ഒൻപതു വരെ. വട്ടപ്പാറ കുറ്റിയാണിയിൽ വച്ചാണ് ക്യാംപ്. കോച്ച് ബിജു ജോർജിൻ്റെ രൂപകൽപ്പനയിലുള്ളതാണ് ക്യാംപ്. അക്ഷയ് ശിവ് (@simplify_cricket) ആണ് മുഖ്യ പരിശീലകൻ. ഫോൺ: 9633027699.