അശ്വനി,​ മുംബയ് ആരംഭം

Tuesday 01 April 2025 4:59 AM IST

മും​ബ​യ്:​ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 8 വിക്കറ്റിന് കീഴടക്കി ​ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുംബയ് ഇന്ത്യൻസ്. ഐ.​പി.​എ​ല്ലി​ൽ​ ​ഒ​രി​ന്ത്യ​ൻ​ ​ബൗ​ള​റു​ടെ​ ​അ​ര​ങ്ങേ​റ്റ​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം പുറത്തെടുത്ത ഇടം കൈയൻ പേസർ​ ​ ​അ​ശ്വ​നി​ ​കു​മാ​റാണ് മുംബയ്‌യുടെ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്. വാങ്കഡേയിൽ ഇന്നലെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​കൊ​ൽ​ക്ക​ത്തയെ​ ​അ​ശ്വ​നി​യു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​ബൗ​ളിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​മും​ബ​യ് 116​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​ക്കി.​ മറുപടിക്കിറങ്ങിയ മുംബയ് 12.5 ഓവറിൽ 2 വിക്കറ്റ് നഷ്‌ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (121/2)​.

അശ്വനിയാണ് താരം

3​ ​ഓ​വ​റി​ൽ​ 24​ ​റ​ൺ​സ് ​ന​ൽ​കി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തിയ ​​ ​അശ്വനിതന്നെയാണ് കളിയിലെ താരം. ​ ഐ.​പി.​എ​ല്ലി​ൽ​ ​എ​റി​ഞ്ഞ​ ​ആ​ദ്യ​ ​ബോ​ളി​ൽ​ ​ത​ന്നെ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​ക്യാ​പ്‌​ട​ൻ​ ​അ​ജി​ങ്ക്യ​ ​രഹാ​നെ​യെ​ ​പു​റ​ത്താ​ക്കി​യാണ് അശ്വനി തുടങ്ങിയത്. മുംബയ്ക്കായി ബോളെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്‌ത്തി. അശ്വനയെക്കൂടാതെ ദീ​പ​ക് ​ച​ഹ​ർ​ ​ര​ണ്ടും​ ​മ​ല​യാ​ളി​ ​താ​രം​ ​വി​ഘ്‌​നേ​ഷ് ​പു​ത്തൂ​ർ,​​​ ​ട്രെ​ൻ​ഡ് ​ബോ​ൾ​ട്ട്,​​​ ​ക്യാ​‌​പ്‌​ട​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ,​​​മി​ച്ച​ൽ​ ​സാ​ന്റ്‌​ന​‌​ർ​ ​എ​ന്നി​വ​ർ ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്‌​ത്തി. അം​ഗ്‌​ക്രി​ഷ് ​ര​ഘു​വം​ശി​ ​(26​)​​​​,​​​ര​മ​ൺ​ദീ​പ് ​(22​)​​,​​​ ​ഇം​പാ​‌​ക്‌​ട് ​പ്ലെ​യ​ർ​ ​മ​നീ​ഷ് ​പാ​ണ്ഡെ​ ​(19​)​​,​​​ ​റി​ങ്കു​ ​സിം​ഗ് ​(17​)​​​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​കൊ​ൽ​ക്ക​ത്ത​ ​ബാ​റ്റ​ർ​മാ​രി​ൽ​ ​അ​ല്പ​മെ​ങ്കി​ലും​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​യു​ള്ളൂ.​ ​ആ​ദ്യ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​ഓ​പ്പ​ണ​ർ​ ​സു​നി​ൽ​ ​ന​രെ​യ്‌​നെ​ ​(0​)​​​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​ബോ​ൾ​ട്ട് ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​ത​ക​ർ​ച്ച​യ്‌​ക്ക് ​തു​ട​ക്ക​മി​ട്ടു.​ ​ഐ.​പി.​എ​ല്ലി​ൽ​ ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ബോ​ൾ​ട്ടി​ന്റെ​ ​മു​പ്പ​താം​ ​ഇ​ര​യാ​ണ് ​ന​രെ​യ്ൻ.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​മ​റ്റൊ​രു​ ​ഓ​പ്പ​ണ​ർ​ ​ക്വി​ന്റൺ​ ​ ഡി​ ​കോ​ക്കി​നെ​ ​(1​)​​​ ​ആ​ശ്വനി​ ​കു​മാ​റി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​ദീ​പ​ക് ​ച​ഹ​‌​ർ​ ​കൊ​ൽ​ക്ക​ത്ത​യെ​ ​ഞെ​ട്ടി​ച്ചു.​ ​നാ​ലാം​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​ര​ഹാ​നെ​യെ​ ​അ​ശ്വനി​യും​ ​മ​ട​ക്കി​യ​തോ​ടെ​ ​കൊ​ൽ​ക്ക​ത്ത​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി.​ ​ടീം​ ​സ്കോ​‌​ർ45​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ത​ന്നെ​ ​അ​വ​ർ​ക്ക് 5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു.​ ​​ ​ടോ​സ് ​നേ​ടി​യ​ ​മും​ബ​‌​യ് ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഈസി ചേസിംഗ്

അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന റയാൻ റിക്കൽറ്റനാണ് (41 പന്തിൽ 62)​ ചേസിംഗിൽ മുംബയ്‌യുടെ മുന്നിണിപ്പോരാളിയായത്. 9 പന്തിൽ 3 ഫോറും 2 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 27 റൺസ് നേടി സൂര്യകുമാർ യാദവ് മുംബയ്‌യുടെ വിജയം വേഗത്തിലാക്കി. ഇംപാ‌ക്‌ട് പ്ലെയർ രോഹിത് ശ‌ർമ്മ (13)​,​വിൽ ജാക്ക്‌സ് (16)​ എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്.

ഗം​ഭീ​ര​ ​അ​ര​ങ്ങേ​റ്റം

വി​ഘ്‌​നേ​ഷ് ​പു​ത്തൂ​രി​നെ​പ്പോ​ലെ​ ​ഇത്തവണ മും​ബ​യ് ഇന്ത്യൻസിന്റെ​​ ​ജേ​ഴ്സി​യി​ൽ​ അരങ്ങേറ്റം അതിഗംഭീരമാക്കി അശ്വനി കുമാർ. ആ​ഭ്യ​ന്ത​ര​ ​ക്രി​ക്ക​റ്റി​ൽ​ ​പ​ഞ്ചാ​ബി​ന്റെ​ ​താ​ര​മാ​യ​ ​ആ​ശ്വ​നി​ ​ച​ണ്ഡീ​ഗ​ഡി​ന​ടു​ത്ത് ​ഝാ​ൻ​ജെ​രി​ ​സ്വ​ദേ​ശി​യാ​ണ്.​ ​പ​ഞ്ചാ​ബി​നാ​യി​ 4​ ​വീ​തം​ ​ട്വ​ന്റി​-20,​​​ ​ലി​സ്റ്റ് ​എ മത്സരങ്ങളും​ ​ 2​ ​ഫ​സ്റ്റ്ക്ലാ​സ് ​മ​ത്സ​ര​ങ്ങ​ളും​ ​മാ​ത്ര​മേ​ 23​കാ​ര​നാ​യ​ ​അ​ശ്വ​നി​ ​ഇ​തു​വ​രെ​ ​ക​ളി​ച്ചി​ട്ടു​ള്ളൂ.​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളെ​ ​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​പേ​രു​കേ​ട്ട​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​ന്റെ​ ​സ്കൗ​‌​ട്ടിം​ഗ് ​ടീ​മി​ന് ​വീ​ണ്ടും​ ​അ​ഭി​മാ​നി​ക്കാ​വു​ന്ന​ ​നേ​ട്ടം​ ​സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ​അ​ശ്വ​നി.​ ​ഐ.​പി.​എ​ൽ​ ​അ​ര​ങ്ങേ​റ്റ​ത്തി​ൽ​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​റെ​ന്ന​ ​ച​രി​ത്ര​ ​നേ​ട്ട​മാ​ണ് ​ഇ​ന്ന​ലെ​ ​അ​ശ്വ​നി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഐ.​പി.​എ​ല്ലി​ൽ​ ​എ​റി​ഞ്ഞ​ ​ആ​ദ്യ​ ​ബോ​ളി​ൽ​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തു​ന്ന​ ​നാ​ലാ​മ​ത്തെ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് ​താ​ര​വു​മാ​ണ് ​അ​ശ്വ​നി.​ ​ര​ഹാ​നെ​യെ​ ​കൂ​ടാ​തെ​ ​റി​ങ്കു,​​​ ​മ​നീ​ഷ്,​​​റ​സ്സ​ൽ​ ​എ​ന്നി​വ​രെ​യാ​ണ് ​അ​ശ്വ​നി​ ​പു​റ​ത്താ​ക്കി​യ​ത്.

ആ​ദ്യ​ ​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​ പ​രാ​ഗി​ന് ​പിഴ ഗോ​ഹ​ട്ടി​:​ ​രാ​ജ​സ്ഥാ​ന്റെ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​നാ​യ​ക​ൻ​ ​റി​യാ​ൻ​ ​പ​രാ​ഗി​ന് ​കു​റ​ഞ്ഞ​ ​ഓ​വ​ർ​ ​നി​ര​ക്കി​ന്റെ​ ​പേ​രി​ൽ​ 12​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ശി​ക്ഷ.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​രാ​ജ​സ്ഥാ​ൻ​ ​ഓ​വ​റു​ക​ൾ​ ​എ​റി​ഞ്ഞ് ​തീ​ർ​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ​പ​രാ​ഗി​ന് ​പി​ഴ​ ​ശി​ക്ഷ​ ​ല​ഭി​ച്ച​ത്.നേ​ര​ത്തേ​ ​മും​ബ​യ് ​ക്യാ​‌​പ്ട​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യ്‌​ക്കും​ ​കു​റ​ഞ്ഞ​ ​ഓ​വ​‌​ർ​ ​നി​ര​ക്കി​ന്റെ​ ​പേ​രി​ൽ​ ​പി​ഴ​ ​ശി​ക്ഷ​ ​ല​ഭി​ച്ചി​രു​ന്നു. ഫോണെറിഞ്ഞും പുലിവാൽ പിടിച്ചു അ​തേ​സ​മ​യം​ ​മ​ത്സ​രം കഴിഞ്ഞ് ​ഗ്രൗ​ണ്ട് ​സ്റ്റാ​ഫി​നൊ​പ്പം​ ​സെ​ൽ​ഫി​യെ​ടു​ത്ത​ ​ശേ​ഷം​ ​'ലോക്കൽ ബോയ് "കൂടിയായ പ​രാ​ഗ് ​ഫോ​ൺ​ ​എ​റി​ഞ്ഞ് ​കൊ​ടു​ത്ത​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യി.​ ​ഗ്രൗ​ണ്ട് ​സ്റ്റാ​ഫ് ​അം​ഗ​ങ്ങ​ളാ​യ​ ​ഏ​ഴ് ​പേ​ർ​ക്കൊ​പ്പം​ ​സെ​ൽ​ഫി​യെ​ടു​ത്ത​ ​ശേ​ഷം​ ​പ​രാ​ഗ് ​ഫോ​ൺ​ ​അശ്രദ്ധമായി​ ​ഉ​ട​മ​സ്ഥ​ന് ​എ​റി​ഞ്ഞ് ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ല​ത്ത് ​വീ​ഴാ​തെ​ ​ക​ഷ്‌​ടി​ച്ചാ​ണ് ​ഗ്രൗ​ണ്ട് ​സ്റ്റാ​ഫി​ലൊ​രാ​ൾ​ ​ഫോ​ൺ​ ​കൈ​പ്പി​ടി​യി​ൽ​ ​ഒ​തു​ക്കി​യ​ത്. ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​തോ​റ്റ​ ​രാ​ജ​സ്ഥാ​ൻ​ ​ഞാ​യ​റാ​ഴ്‌​ച​ ​ഗോ​ഹ​ട്ടി​യി​ൽ​ ​ചെ​ന്നൈ​ ​സൂ​പ്പ​‌​ർ​ ​കിം​ഗ്‌​സി​നെ​ 6​ ​റ​ൺ​സി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ഐ.​പി.​എ​ൽ​ 18​-ാം​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ജ​യം​ ​നേ​ടി​യ​ത്.​ ​രാ​ജ​സ്ഥാ​നു​യ​ർ​ത്തി​യ​ 183​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ചെ​ന്നൈ​യ്‌​ക്ക് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 176​ ​റ​ൺ​സേ​ ​നേ​ടാ​നാ​യു​ള്ളൂ.​ 44​ ​പ​ന്തി​ൽ​ 63​ ​റ​ൺ​സെ​ടു​ത്ത​ ​ക്യാ​പ്‌​ട​ൻ​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദാ​ണ് ​ചെ​ന്നൈ​യു​ടെ​ ​ടോ​പ് ​‌​സ്കോ​റ​ർ.​ ​രാ​ജ​സ്ഥാ​നാ​യി​ ​വാ​നി​ൻ​ഡു​ ​ഹ​സ​ര​ങ്ക​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.​ ​ഫോ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​ജോ​ഫ്ര​ ​ആ​ർ​ച്ച​ർ​ 3​ ​ഓ​വ​റി​ൽ​ 1​മെ​യ്‌​ഡ​നു​ൾ​പ്പെ​ടെ​ 13​ ​റ​ൺ​സ് ​മാ​ത്രം​ ​വി​ട്ടു​കൊ​ടു​ത്ത് 1​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.​ ​ക​ളി​ച്ച​ 3​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ചെ​ന്നൈ​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​തോ​ൽ​വി​യാ​ണി​ത്. സ​ഞ്ജു​ ​ ബം​ഗ​ളൂ​രു​വിൽ 5​ന് ​പ​ഞ്ചാ​ബി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ൽ​ രാജസ്ഥാന്റെ ​സ്ഥി​രം​ ​നാ​യ​ക​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​ക്യാ​പ്ട​ൻ​ ​സ്ഥാ​ന​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തി​യേ​ക്കും.​ ​സ​ഞ്ജു​വി​ന്റെ​ ​കൈ​ ​വി​രി​ലി​ലെ​ ​പ​രി​ക്ക് ​പൂ​ർ​ണ​മാ​യി​ ​ഭേ​ദ​മാ​കാ​ത്ത​തി​നാ​ൽ​ ​ആ​ദ്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ​പ​രാ​ഗി​നെ​ ​രാ​ജ​സ്ഥാ​ൻ​ ​ക്യാ​പ്‌​ട​നാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്. സ​ഞ​‍്ജു​ ​ചെ​ന്നൈ​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​ഗോ​ഹ​ട്ടി​യി​ൽ​ ​നി​ന്ന് ​ബം​ഗ​ളു​രു​വി​ൽ​ ​ബി.​സി.​സി.​ഐ​യു​ടെ​ ​സെ​ന്റ​ർ​ ​ഓ​ഫ് ​എ​ക്‌​സ​ല​ൻ​സി​ൽ​ ​എ​ത്തി​യി​രു​ന്നു.​വി​ക്ക​റ്റ് ​കീ​പ്പിം​ഗി​നു​ള്ള​ ​അ​നു​മ​തി​ ​തേ​ടി​യാ​ണ് ​സ​ഞ്ജു​ ​ബം​ഗ​ളൂ​രു​വി​ൽ​ ​എ​ത്തിയത്.​ ​സെ​ന്റ​ർ​ ​ഓ​ഫ് ​എ​ക്സ​ല​ൻ​സി​ൽ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​നാ​കു​ന്ന​ ​സ​ഞ്ജു,​ ​സ​മ്പൂ​ർ​ണ​ ​ഫി​റ്റ്ന​സ് ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​ ഐ.​പി.​എ​ല്ലി​ന് ​മു​മ്പ് ​സെ​ന്റ​ർ​ ​ഓ​ഫ് ​എ​ക്സ​ല​ൻ​സി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് ​ശേ​ഷം​ ​ബാ​റ്റ് ​ചെ​യ്യു​ന്ന​തി​ന് ​മാ​ത്രം​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​രു​ന്ന​ ​സ​ഞ്ജു​ ​രാ​ജ​സ്ഥാ​ന്റെ​ ​ആ​ദ്യ​ ​മൂ​ന്ന്​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഇം​പാ​ക്‌​ട് ​പ്ലെ​യ​റാ​യാ​ണ് ​ക​ളി​ച്ച​ത്.