100-ാം കിരീടത്തിന് ജോക്കോവിച്ച് കാത്തിരിക്കണം

Tuesday 01 April 2025 5:01 AM IST

മിയാമി: കരിയറിലെ 100-ാം കിരീടം ലക്ഷ്യമിട്ട് മിയാമി ഓപ്പൺ ഫൈനലിനിറങ്ങിയ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചിനെ ഞെട്ടിച്ച് 19കാരൻ യാക്കൂബ് മെൻഷിക്ക് ചാമ്പ്യനായി. 7-6,​7-6 എന്ന സ്കോറിനായിരുന്നു ചെക്ക് യുവതാരം യാക്കൂബിന്റെ ജയം. യാക്കൂബിന്റെ ആദ്യ എ.ടി.പി കിരീടമാണിത്.