മറുപടി കിട്ടും പക്ഷേ, ഈ നാല് കാര്യങ്ങൾ ഗൂഗിളിൽ തെരയല്ലേ; ജയിലിൽ കിടക്കേണ്ടിവന്നേക്കാം

Tuesday 01 April 2025 11:06 AM IST

പണ്ട് നമ്മുടെ സംശയങ്ങൾ തീർത്തിരുന്നത് പുസ്തകങ്ങളിലൂടെയും അദ്ധ്യാപകരിലൂടെയും ഒക്കെയായിരുന്നു. എന്നാൽ കാലം മാറിയതിനനുസരിച്ച് ഇതിലും വ്യത്യാസം വന്നു. ഇന്ന് ഒരു തലവേദന വന്നാൽ പോലും അതിന്റെ കാരണം ഗൂഗിളിനോട് ചോദിക്കുന്നവരാണ് കൂടുതൽ. ഏതൊരു ചോദ്യത്തിനും തൽക്ഷണ ഉത്തരങ്ങളും റെഡി.

എന്നിരുന്നാലും ഗൂഗിളിനോട് സംശയങ്ങൾ ചോദിക്കുമ്പോൾ ജാഗ്രത പാലിക്കണം. നാല് കാര്യങ്ങൾ ഗുഗിളിൽ തെരഞ്ഞാൽ നിയമക്കുരുക്കിൽ വരെ നിങ്ങൾ ചെന്നുപെട്ടേക്കാം. ബോംബുണ്ടാക്കുന്നതിനെക്കുറിച്ച് ഗൂഗിളിനോട് ചോദിക്കുന്നതാണ് അതിൽ ആദ്യത്തെ കാര്യം.


ബോംബുണ്ടാക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, ഇക്കാര്യം സുരക്ഷാ ഏജൻസികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതാണ്. സ്‌ഫോടകവസ്തുക്കളെക്കുറിച്ചോ ആയുധങ്ങളെക്കുറിച്ചോ ഉള്ള ഏതൊരു അന്വേഷണവും നിയമപാലകരുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം. ഇത് അറസ്റ്റിലാകുന്നതിലോ ജയിലിലാകുന്നതിലോ കലാശിച്ചേക്കാം.

പുതിയ സിനിമകളുടെ വ്യജപ്പകർപ്പുകൾ ഓൺലൈനിലൂടെ കാണാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. സിനിമാ പൈറസിയിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണ്. പൈറസി, പൈറേറ്റഡ് ഉള്ളടക്കം തെരയുന്നതോ ഡൗൺലോഡ് ചെയ്യുതോ ഉൾപ്പെടെയുള്ള പ്രവൃത്തി നിയമനടപടികൾക്ക് കാരണമാകും. പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ വ്യക്തികൾക്ക് കനത്ത പിഴയും തടവും നേരിടേണ്ടി വരും.


ഹാക്കിംഗ് ട്യൂട്ടോറിയലുകളോ മറ്റും തെരയുന്നതും നിയമവിരുദ്ധമാണ്. ഹാക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗിക്കുന്നതും ഷെയർ ചെയ്യാൻ ശ്രമിക്കുന്നതും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാം. കൂടാതെ അബോർഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ തെരഞ്ഞാലും പണികിട്ടും. വിവരങ്ങൾ പലപ്പോഴും ഒരു ക്ലിക്ക് അകലെയാണ്. പക്ഷേ എല്ലാ വിവരങ്ങളും നിരുപദ്രവകരമല്ലെന്ന് ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്.