ലിറ്റററി ഫെസ്റ്റിന് നാളെ തുടക്കം

Tuesday 01 April 2025 7:12 PM IST

കൊച്ചി: എളമക്കര യുവകലാതരംഗിന്റെ 45-ാം വാർഷികാഘോഷത്തിന്റെ ഭാഗമായ ലിറ്റററി ഫെസ്റ്റ് നാളെ വൈകിട്ട് നാലിന് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.

കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് വി. ഷിനിലാൽ സർഗസംവാദം നടത്തും. വൈകിട്ട് 5.30ന് പാട്ടിലെ കവിതയും കവിതയിലെ പാട്ടും എന്ന സെഷനിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയും സംഗീത സംവിധായകൻ ബിജിബാലും സംസാരിക്കും. വൈകിട്ട് 5.30ന് യുഗസംവാദം ഗാന്ധിയും ഗുരുവും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് 4.30ന് സന്തോഷം നൽകുന്ന പെൺയാത്രകൾ എന്ന വിഷയത്തിൽ രമ്യ എസ്. ആനന്ദും ഷൈനി ദി റൈഡറും സംസാരിക്കും. നാലാം ദിവസം വൈകിട്ട് 4ന് മാദ്ധ്യമപ്രവർത്തനം വിനോദമാകുമ്പോൾ എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ, അഭിലാഷ് മോഹൻ എന്നിവർ സംസാരിക്കും. വർത്തമാനകാല സിനിമയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി.എഫ്. മാത്യൂസ്, സംവിധായകൻ സുധി അന്ന, കവി സുധീഷ് കോട്ടേമ്പ്രം എന്നിവർ പങ്കെടുക്കും.