കുന്നുമ്മൽ മാലിന്യ മുക്ത പഞ്ചായത്ത്
Wednesday 02 April 2025 12:02 AM IST
കക്കട്ടിൽ: മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി കെ പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് സ്വാഗതം പറഞ്ഞു. ഹരിത കേരളമിഷൻ ആർ.പി സി പി ശശി പ്രതിജ്ഞ ചൊല്ലി. കേരള ഗ്രാമിണ ബാങ്ക് റീജിയണൽ മാനേജർ ടി വി സുരേന്ദ്രൻ മുഖ്യാതിഥിയായി. കെ.കെ സുരേഷ് , ജമാൽ മൊകേരി, വി പ്രഭാകരൻ, വി രാജൻ, വി .പി വാസു, നാസറുദീൻ , പറമ്പത്ത് കുമാരൻ, കൃഷ്ണനന്ദ, ആശാലത, വി .ഇ .ഒ ബിനില, മിനി കെ, ജെ ഗിരിജ, മിഥുൻ പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.