ലഹരിക്കെതിരെ ബോധവത്ക്കരണം

Wednesday 02 April 2025 12:02 AM IST
ബോധവൽക്കരണം

ബേപ്പൂർ : സോഷ്യൽ ഫോറസ്ട്രി വിഭാഗം കോഴിക്കോട് ഡിവിഷനും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസും കെ.വി.സി.ആർ ഇക്കോ ടൂറിസം ഏരിയ സീറോ വേസ്റ്റ് മേഖല പ്രഖ്യാപനവും നടന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ .കീർത്തി മുഖ്യാതിഥിയായി. പുതു ലഹരിയുടെ പുതുവഴികൾ എന്ന വിഷയത്തിൽ എൻ.ജലാലുദ്ദീൻ, ബിജു .പി എന്നിവർ ക്ലാസെടുത്തു. കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി അംഗം ഷൺമുഖൻ പിലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ എ.പി ഇംതിയാസ്, അസി. കൺസർവേറ്റർ സത്യപ്രഭ, ഒ .ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.