ധനസഹായ വിതരണം

Wednesday 02 April 2025 1:17 AM IST
കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നടന്ന പഠനമുറി സഹായ വിതരണത്തിൽ നിന്ന്.

കൊല്ലങ്കോട്: ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നിന്നും 48 പേർക്ക് ഭവന പുനരുദ്ധാരണത്തിനും 78 പേർക്ക് പഠനമുറിക്കുമുള്ള ധനസഹായത്തിന്റെ ഒന്നാം ഗഡു വിതരണ ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ നിർവ്വഹിച്ചു. ഒരാൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് പഠനമുറിക്കും ഭവനപൂർത്തീകരണത്തിനും നൽകുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സത്യഭാമ ചന്ദ്രൻ,​ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.മണികണ്ഠൻ,​ പ്രൊമോട്ടർ സുനിൽ കുമാർ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.അനിത, എ.സി.ജൈയിലാവുദ്ധീൻ, എ.നൂർജഹാൻ, കെ.പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.