ലിഫ്റ്റ് നവീകരിച്ചു

Wednesday 02 April 2025 1:18 AM IST
ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച ലിഫ്റ്റ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് നവീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുത്തു. നവീകരിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം അഡ്വ. പ്രേംകുമാർ എം.എൽ.എ നിർവ്വഹിച്ചു. നാല് നിലകളുള്ള മിനി സിവിൽ സ്റ്റേഷനിൽ നിലവിൽ മൂന്ന് നിലകളിലേക്ക് ലിഫ്റ്റ് സൗകര്യം ലഭ്യമാക്കി. നാലാം നിലയിലേക്കുള്ള ലിഫ്റ്റ് സംവിധാനം എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഒറ്റപ്പാലം നഗരസഭ ചെയ്യർപേഴ്സൺ കെ.ജാനകീ ദേവി, വൈസ് ചെയർമാൻ കെ.രാജേഷ്, തഹസിൽദാർ അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.