പത്താമുദയ മഹോത്സവം 

Wednesday 02 April 2025 12:15 AM IST

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം 14 മുതൽ 23 വരെ നടക്കും. 14ന് രാവിലെ നാല് മുതൽ മലയുണർത്തൽ, കാവുണർത്തൽ , തൃപ്പടി പൂജ, മലക്കൊടി ദർശനം, മലക്കൊടിക്ക് മുമ്പിൽ പറയിടീൽ എന്നിവ നടക്കും. എല്ലാം ദിവസം രാവിലെ ഏഴിന് മലയ്ക്ക് പാടേനി, സമൂഹസദ്യ എന്നിയുണ്ടാകും. ഒന്നാം ദിവസം രാത്രി എട്ടിന് മുതൽ കുംഭപ്പാട്ട്. സമാപനദിവസമായ 23ന് രാവിലെ ഏഴിന് പത്താമുദയ വലിയ പാടേനി. ഒൻപതിന് പൊങ്കാല. സാംസ്കാരിക സദസ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘടനം ചെയ്യും.