എമ്പുരാനെ തടയാതെ ഹൈക്കോടതി

Wednesday 02 April 2025 1:15 AM IST

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തിയേറ്ററുകളിൽ എത്തുംമുമ്പ് സെൻസർബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടുന്നതെങ്ങനെയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. ചിത്രത്തിലെ പരാമർശങ്ങളുടെ പേരിൽ അനിഷ്ടസംഭവമുണ്ടാവുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി പബ്ലിസിറ്റിക്കാണോ ഇതെന്നും ചോദിച്ചു. അതേസമയം കേന്ദ്രസർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. വേനലവധിക്കുശേഷം ഹർജി പരിഗണിക്കും.

മതസൗഹാർദ്ദം തകർക്കുകയും കേന്ദ്ര സർക്കാരിനെയും അന്വേഷണ ഏജൻസികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ബി.ജെ.പി തൃശൂർ മുൻ കമ്മിറ്റി അംഗം വി.വി. വിജേഷാണ് ഹർജി നൽകിയത്. സിനിമയെ തുടർന്ന് സംസ്ഥാനത്ത് അനിഷ്ടസംഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, ഡി.ജി.പി തുടങ്ങിയവർക്കു പുറമേ കേന്ദ്രസർക്കാരും എതിർകക്ഷികളാണ്.

 ബി.​ജെ.​പി​ക്കാ​ര​നെ​ ​പു​റ​ത്താ​ക്കി

​എ​മ്പു​രാ​ൻ​ ​സി​നി​മ​യ്‌​ക്കെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​ബി.​ജെ.​പി​ ​മു​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​വി​ജീ​ഷ് ​വെ​ട്ട​ത്തി​നെ​ ​പ്രാ​ഥ​മി​ക​ ​അം​ഗ​ത്വ​ത്തി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​വി​ഷ​യം​ ​സം​ബ​ന്ധി​ച്ച് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​ആ​രെ​യും​ ​പാ​ർ​ട്ടി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജെ​സ്റ്റി​ൻ​ ​ജേ​ക്ക​ബ് ​പ​റ​ഞ്ഞു.​ ​എ​മ്പു​രാ​ൻ​ ​സം​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ ​അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ​വി​ജീ​ഷ് ​പ​റ​ഞ്ഞു.​ ​സി​നി​മ​യ്‌​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ ​വി​ജീ​ഷ് ​പ​റ​ഞ്ഞു.

 വ​രു​മാ​ന​ക്ക​ണ​ക്ക് ​ഇ​നി​ ​എ​മ്പു​രാ​ന് മു​മ്പും​ ​ശേ​ഷ​വും

​മ​ല​യാ​ള​സി​നി​മ​യ്ക്ക് ​പ​രി​മി​ത​മാ​യ​ ​ബ​ഡ്‌​ജ​റ്റേ​ ​പ്രാ​യോ​ഗി​ക​മാ​കൂ​വെ​ന്ന​ ​പ​ഴ​യ​ ​നി​യ​മ​ത്തെ​ ​കാ​റ്റി​ൽ​പ്പ​റ​ത്തു​ക​യാ​ണ് ​എ​മ്പു​രാ​നെ​ന്ന് ​നി​ർ​മ്മാ​താ​വും​ ​ഫി​ലിം​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ട്ര​ഷ​റ​റു​മാ​യ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​വ​രു​മാ​ന​ക്ക​ണ​ക്കു​ക​ൾ​ ​ഇ​നി​ ​എ​മ്പു​രാ​ന് ​മു​മ്പും​ ​ശേ​ഷ​വും​ ​എ​ന്ന് ​വി​ഭ​ജി​ക്ക​പ്പെ​ടു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.മി​ക​ച്ച​ ​ടീ​മി​ന്റെ​ ​പ​രി​ശ്ര​മ​ത്തെ​ ​അ​ഭി​ന​ന്ദി​ക്കേ​ണ്ട​ ​നേ​ര​ത്ത് ​ക​പ്പി​ത്താ​നെ​ ​തേ​ജോ​വ​ധം​ ​ചെ​യ്യു​ന്ന​ത് ​വ്യ​വ​സാ​യ​ത്തെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കും.​ ​ച​ർ​ച്ച​യും​ ​വി​യോ​ജി​പ്പു​മാ​വാം.​ ​പ​രി​ഹാ​സ​വും​ ​തെ​റ്റാ​യ​ ​പ​ദ​ങ്ങ​ളും​ ​ഉ​ചി​ത​മ​ല്ല.