പി.എസ്.സി
റദ്ദാക്കിയ പരീക്ഷ ഏപ്രിൽ 21 ന്
മാർച്ച് 29ന് നടത്തിയ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ- പാർട്ട് എ - പേപ്പർ 2 വകുപ്പുതല പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 21ന് നടത്തും.
പ്രായോഗിക പരീക്ഷ
വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022) തസ്തികയിലേക്ക് 3ന് രാവിലെ 7ന് ആലപ്പുഴ ജില്ലയിലെ നെഹ്റു ട്രോഫി ബോട്ട് ജെട്ടിയിൽവച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും സാധുവായ മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസുമായി ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപമുള്ള ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിൽ എത്തണം.
പ്രമാണപരിശോധന
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ബ്ലെൻഡിംഗ് അസിസ്റ്റന്റ് (എസ്.കെ.എ) (കാറ്റഗറി നമ്പർ 63/2023) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 3 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.