മഹാദേവകീർത്തി പുരസ്കാരം എം.ജയചന്ദ്രന്
Wednesday 02 April 2025 2:16 AM IST
കോഴിക്കോട്: തളി മഹാക്ഷേത്രം ഉത്സവാഘോഷത്തിന്റെ ഭാഗമായി വർഷംതോറും നൽകാറുള്ള മഹാദേവകീർത്തി പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 12ന് വൈകിട്ട് ആറിന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.