മിംസ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം

Thursday 03 April 2025 12:47 AM IST

പട്ടിമ​റ്റം: ചെങ്ങര ചിറങ്ങര മുസ്ലിം ജമാഅത്തിന്റെ കീഴിൽ ആരംഭിച്ച മിംസ് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7 ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, കോ ഓഡിനേ​റ്റർ ടി.വി. പരീത്, മഹല്ല് പ്രസിഡന്റ് എൻ.എ. ജമാൽ, ജനറൽ സെക്രട്ടറി ടി.കെ. സെയ്തു, ട്രഷറർ എൻ. കെ. അസൈനാർ, ടി.എം. അബ്ബാസ്, പി.എം. റഫീഖ്, ടി.എ. ഇബ്രാഹിം, ടി.എ. അഷ്റഫ്, പി.ഐ. നിഷാദ്, ടി.ഇ. നവാസ്, ടി.പി. അബു എന്നിവർ സംസാരിക്കും. ഹാളിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.