കലാ സന്ധ്യയും സ്വീകരണവും
Wednesday 02 April 2025 5:56 PM IST
ചോറ്റാനിക്കര: കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6010 മേവെള്ളൂർ ഗുരുദേവ ക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യയും സ്വീകരണ സമ്മേളനവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി. ടി. അജി അദ്ധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള - ലക്ഷദ്വീപ് എൻ.സി.സി കേഡറ്റുകളുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യൻ മനോജിനെ ആദരിച്ചു. ശാഖാ സെക്രട്ടറി അച്ചുഗോപി, വൈസ് പ്രസിഡന്റ് ആശ അനീഷ്, യൂണിയൻ കമ്മിറ്റി അംഗം സിബി, ക്ഷേത്രം തന്ത്രി അഖിൽ, ശ്രീനി സുധശ്രീവത്സൻ, ഓമന ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.