അങ്കണവാടി ശിലാസ്ഥാപനം

Wednesday 02 April 2025 5:58 PM IST

കാക്കനാട്: കാക്കനാട് 16-ാം വാർഡിലെ അങ്കണവാടിയുടെ ശിലാസ്ഥാപനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള നിർവഹിച്ചു. വൈസ് ചെയർമാൻ അബ്ദു ഷാന അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ സി.സി.വിജു, എ. ഡി.എസ്. ചെയർപേഴ്സൺ ജിഷ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, വർഗ്ഗീസ് പ്ലാശ്ശേരി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളംപിള്ളി, ഇബ്രാഹിം കുട്ടി, സി. ഡി. പി.ഒ റീന, നിഷമോൾ, കെ.കെ. സന്തോഷ് ബാബു, ലിജി സുരേഷ്, അജിത് കുമാർ, റുബൻ പൈനാക്കിൽ തുടങ്ങിയവർ സംസാരിച്ചു.