കുസാറ്റിൽ ശില്പശാല
Wednesday 02 April 2025 6:19 PM IST
കൊച്ചി: കുസാറ്റിൽ ബിരുദാനന്തര പാഠ്യപദ്ധതിയെക്കുറിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (കെ.എസ്.എച്ച്.ഇ.സി) ശിൽപശാല നടത്തി. വി.സി ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജൻ വർഗീസ് അദ്ധ്യക്ഷത ഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ.സുധീന്ദ്രൻ, സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. എസ്. എം.സുനോജ്, രജിസ്ട്രാർ ഡോ. എ.യു. അരുൺ, ഡോ.സാം തോമസ്, കണ്ണൂർ, കേരള, കാലിക്കറ്റ്, മലയാളം സർവകലാശാല, ശ്രീശങ്കരാചാര്യ ഓപ്പൺ സർവകലാശാല വി.സിമാർ പങ്കെടുത്തു.