യോഗക്ഷേമ സഭ കൗൺസിൽ യോഗം

Thursday 03 April 2025 12:04 AM IST
കോവൂരിലെ ജില്ലാ ഓഫീസിൽ നടന്ന കോഴിക്കോട് ജില്ലാ യോഗക്ഷേമ സഭ അർദ്ധ വാർഷിക കൗൺസിൽ യോഗം

കോവൂർ: കോഴിക്കോട് ജില്ലാ യോഗക്ഷേമ സഭയുടെ അർദ്ധ വാർഷിക കൗൺസിൽ യോഗം കോവൂരിലുള്ള ജില്ലാ ഓഫീസിൽ സംസ്ഥാന ട്രഷറർ ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.ജി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കോരമ്പറ്റ ശങ്കരൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. കൽപ്പമംഗലം നാരായണൻ നമ്പൂതിരി, തായാട്ട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മനോജ് തരുപ്പ, ലതാ തായടഇല്ലം, കളത്തിൽ വിഷ്ണു എന്നിവർ പ്രസംഗിച്ചു. ജില്ലാ ക്രിക്കറ്റ് ടീം അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു. ആതുര ശുശ്രൂഷ ജീവകാരുണ്യ നിധി അടുത്തുതന്നെ തുടങ്ങുവാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ ഐ.ടി കോഡിനേറ്റർ എടവല്യം പുരുഷോത്തമൻ നമ്പൂതിരി നന്ദി പറഞ്ഞു.