ഓട്ടിസം അവബോധ ദിനാചരണം

Thursday 03 April 2025 12:07 AM IST
ഓട്ടിസം

കുറ്റ്യാടി: സമഗ്ര ശിക്ഷാ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ലോക ഓട്ടിസം അവബോധ ദിനാചരണം നടത്തി. ചിത്ര പദംഗം എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായി. 13 ഓട്ടിസക്കാരായ പ്രതിഭകൾ പരിപാടികൾ അവതരിപ്പിച്ചു. സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ: അബ്ദുൾ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കവിയുമായ പ്രഭാവർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി.ആർ.സി ബി.പി.സി എം.ടി പവിത്രൻ, വി.ടി ഷീബ (എസ്.എസ്.എ പ്രോഗ്രാം ഓഫീസർ) പ്രസംഗിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ലിനി യു.കെ , പ്രയ്സി തോമസ് എന്നിവർ അവതാരകർ ആയി.