സ്‌പെഷ്യൽ ട്രെയിൻ

Thursday 03 April 2025 1:33 AM IST
special train

പാലക്കാട്: വിഷു-ഈസ്റ്റ‌ർ, മധ്യവേനലവധി തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നനുവദിച്ച സ്‌പെഷ്യൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കും. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌പ്രസ്(നമ്പർ 06555) നാളെ മുതൽ മെയ് 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും. മടക്ക ട്രെയിൻ(06556) ഏപ്രിൽ 6 മുതൽ ജൂൺ ഒന്ന് വരെ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് ബെംഗളൂരുവിലെത്തും.