ഗുപ്തൻ സേവനസമാജം
Thursday 03 April 2025 1:38 AM IST
മണ്ണാർക്കാട്: ഗുപ്തൻ സേവനസമാജം അണ്ടിക്കുണ്ട് തെന്നാരി യൂണിറ്റ് വാർഷിക സമ്മേളനം സംഘടനാ സെക്രട്ടറി എൻ.വി.രാജീവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അപ്പുക്കുട്ട ഗുപ്തൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അപ്പു മഞ്ചാടിക്കൽ, സെക്രട്ടറി പി.നാരായണൻകുട്ടി ഗുപ്തൻ, എ.രാമകൃഷ്ണ ഗുപ്തൻ, പി.രാമചന്ദ്ര ഗുപ്തൻ, എ.ഗോപിനാഥ ഗുപ്തൻ, കൃഷ്ണകുമാർ, കെ.ടി.രവി, വിജയലക്ഷ്മി, രത്നം, ജയശ്രീ, ഷീല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അപ്പുക്കുട്ടഗുപ്തൻ (പ്രസിഡന്റ്), പി.നാരായണൻകുട്ടി ഗുപ്തൻ (സെക്രട്ടറി), രാമകൃഷ്ണഗുപ്തൻ(ട്രഷറർ). കലാപരിപാടികളും അരങ്ങേറി.