യാത്രയയപ്പ് സമ്മേളനം
Thursday 03 April 2025 12:10 AM IST
തൃക്കരിപ്പൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചെറുവത്തൂർ ഉപജില്ലാതല യാത്രയയപ്പ് സമ്മേളനം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലയിലെ 16 അദ്ധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്. മിദ്ലജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കാസർകോട് ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ. എം. ബാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് എം.പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. മധുസൂദനൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.കെ സജിത്ത്, ഉപജില്ലാ സെക്രട്ടറി സി.പി പ്രീതി, ഒ. രജിത സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകർ മറുപടി പ്രസംഗം നടത്തി. തുടർന്ന് അദ്ധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.