കെ.എസ്. എസ്.പി. എ ധർണ നടത്തി

Thursday 03 April 2025 12:21 AM IST
കെ.എസ്. എസ്.പി. എ ബാലുശ്ശേരി ട്രഷറിക്കു മുമ്പിൽ നടത്തിയ ധർണ്ണ വനിത ഫോറം സംസ്ഥാന സമിതി അംഗം സി പ്രേമവല്ലി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി സബ് ട്രഷറിക്ക് മുൻപിൽ ധർണ നടത്തി. സർവീസ് പെൻഷൻകാരുടെയും ആശ വർക്കർമാർ , അങ്കണവാടിവർക്കർമാർ,​ സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങി അടിസ്ഥാന വർഗത്തിന്റെ സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ.എസ്.എസ്.പി.എ. വനിതാ ഫോറം സംസ്ഥാന സമിതി അംഗം സി. പ്രേമവല്ലി പറഞ്ഞു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ പാലയാട്, ജയൻ നന്മണ്ട, രാധാകൃഷ്ണൻ, വി. സി.ശിവദാസൻ,​ രമേശ് വലിയപറമ്പ്,​ രാജൻ കാവുന്തറ എന്നിവർ പ്രസംഗിച്ചു.