തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം
Thursday 03 April 2025 12:21 AM IST
മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മനുഭായ് മോഹൻ, വാർഡ് മെമ്പർമാരായ റെജി ചാക്കോ, മനു റ്റി.റ്റി, ജോളി റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ദിവ്യ പി.എസ്, പൂജ പുഷ്പൻ എന്നിവർ പ്രസംഗിച്ചു.