ശിവസുബ്രഹ്‌മണ്യൻ രാമൻ പി.എഫ്,ആർ.ഡി.എ അദ്ധ്യക്ഷൻ

Thursday 03 April 2025 12:30 AM IST

കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അദ്ധ്യക്ഷനായി ശിവസുബ്രഹ്‌മണ്യൻ രാമനെ കേന്ദ്ര സർക്കാർ നിയമിച്ചു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസറായി പ്രവർത്തിക്കുകയാണ് നിലവിൽ അദ്ദേഹം. അഞ്ച് വർഷമാണ് കാലാവധി.