സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ

Thursday 03 April 2025 4:31 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. കോമറിൻ മേഖലയിലെ ന്യൂനമർദ്ദപാത്തിയുടെ അടിസ്ഥാനത്തിലാണ് മഴ. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം.