സ​ലീ​ല​ ​പാ​ണ്ഡെ​ ​എ​സ്‌.​ബി.​ഐ​ ​കാ​ർ​ഡ്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ടർ

Thursday 03 April 2025 12:32 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്‌.ബി.ഐ കാർഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി സലീല പാണ്ഡെ ചുമതലയേറ്റു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ്‌.ബി‌.ഐ) മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവർത്തിച്ച ബാങ്കറാണ് പാണ്ഡെ. ഇന്ത്യയിലും വിദേശത്തും നിരവധി പ്രധാന നേതൃസ്ഥാനങ്ങൾ അവർ വഹിച്ചിട്ടുണ്ട്. എസ്‌.ബി.ഐ കാർഡിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് മുംബയ് മെട്രോ സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായിരുന്നു, എസ്‌.ബി‌.ഐ കാലിഫോർണിയയുടെ പ്രസിഡന്റും സി‌.ഇ‌.ഒയുമായി പ്രവർത്തിച്ചിട്ടുണ്ട്.